ദോഹ: ഭാവി തലമുറയെ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിൽ സർക്കാറുകൾ ഗൗരവ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനും പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും സത്വരശ്രദ്ധ അനിവാര്യമാണ്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും പരീക്ഷകളെ വില്പനച്ചരക്ക് ആക്കാനും ശ്രമിക്കുന്ന എല്ലാതരം കേന്ദ്രങ്ങൾക്കെതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ......
അഴിമതിക്കെതിരെ വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജൂലൈ 29 ന് നിര്‍വ്വഹിക്കും. അഴിമതി രഹിതവും സുതാര്യവുമായ ഒരു കേരളത്തെ വാർത്തെടുക്കാനുള്ള സർക്കാരിൻ്റെ നവീന പദ്ധതിയാണ് പ്രോജക്റ്റ് സീറോ.യുവജനങ്ങളെ അഴിമതിക്കെതിരായി പോരാടുന്ന അംബാസിഡർമാരായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി "വിജിലന്‍സ് കമാന്‍ഡോസ്" ബാഡ്ജുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. ശ്രീകാര്യം ലൊയോള സ്കൂളിൽ രാവിലെ 11 ന് നടക്കുന്നചടങ്ങിൽആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. ......
വാരാണാസി: നഴ്സറി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരനോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ പോലീസ് കേസെടുത്തു. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8060 ആയി. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഇന്ന് തുടങ്ങും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ......
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് (SPARC) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകളും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി. സുസ്ഥിര അക്വാകൾച്ചറും ജലശുദ്ധീകരണവും ലക്ഷ്യമിട്ടുള്ള ഇന്ത്യ-കൊറിയ സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ......
ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിലച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നല്കുുന്നത്. ......
കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.മരണത്തിനു പിന്നാലെ കുണ്ടറ പോലിസിനെതിരേ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തി. ......
2026 ജൂലൈ 24-ന് ഐസിബിഎഫ് കഞ്ജാണി ഹാളിൽ നടന്ന പരിപാടിയിൽ ദോഹയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു . വേനൽക്കാലത്തെ കടുത്ത ചൂടിനിടയിലും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ സംരംഭം.
ഇന്ത്യൻ എംബസിയിലെ അറ്റാഷെ ശ്രീ ചന്ദൻ കുമാർ ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ......
ദോഹ, ഖത്തർ
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സമർപ്പിത സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ രണ്ടാം മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ അത്യന്താപേക്ഷിതമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ ജീവൻ രക്ഷാ പ്രവർത്തനത്തിൽ കൂടുതൽ ആളുകളെ പങ്കാളികളാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും, വലിയ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും മൂലം ചികിത്സയിൽ കഴിയുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. ......